-
- ഇന്ത്യയിൽസ്ത്രീകളിൽഏറ്റവുംകൂടുതലായികണ്ടുവരുന്നകാൻസർആണ്സ്തനാർബുദം.
- ഏകദേശം 200,000 പുതിയ കേസുകൾ ഇന്ത്യയിൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
- രാജ്യത്ത് സ്തനാർബുദ കേസുകൾ കഴിഞ്ഞ ഒരു ദശകത്തിൽ ഏകദേശം വർഷം 50,000 എന്ന നിറക്കിൽ കൂടി വരുന്നു.
ഇന്ത്യയിൽ Breast Cancer ഉള്ള സ്ത്രീകളിൽ 5-വർഷം അതിജീവന നിരക്ക് ~66.4% ആണ്.
ഇന്ത്യയിലെസ്തനാർബുദം. – പുതിയട്രെൻഡുകൾ
- ഇന്ത്യയിൽ ഏറെയും കേസുകൾ (60 %) Stage 3 & 4 വരെ എത്തിക്കുമ്പോഴാണ് കണ്ടെത്തുന്നത്. ഈ മാറ്റം രോഗിയുടെ ചികിത്സ ഫലത്തില്‍ ദോഷഫലം ഉണ്ടാക്കാം.
- ജീവിത ശൈലി മാറ്റങ്ങൾ – അമിതവണ്ണം, വൈകിയ പ്രസവം, കുറഞ്ഞ ബ്രസ്റ്റ്‌ഫീഡിംഗ് മുതലായവ) സ്തനാർബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു എന്നു പഠനങ്ങൾ കാണിക്കുന്നു.
ലേറ്റസ്റ്റ്ചികിത്സാമാർഗങ്ങൾ
- മാമോഗ്രഫി (ആധുനിക – 3D ഡിജിറ്റൽ മാമോഗ്രഫി), അൾട്രാസൗണ്ട്, ഇലാസ്റ്റോഗ്രഫി, എം.ആർ.ഐ, കോർ നീഡിൽ ബയോപ്സി, സെന്റിനൽ ലിംഫ് നോട് ബയോപ്സി എന്നിവ രോഗനിർണയത്തിൽ ഉപയോഗിക്കുന്നത് ചികിത്സ ഉറപ്പാക്കുന്നതിനും അടിയന്തിരമാണ്.
- സ്തനസംരക്ഷണ ശസ്ത്രക്രിയ, മാസ്റ്റക്ടമി, ഓങ്കോ-പ്ലാസ്റ്റിക് ശസ്ത്രക്രിയ എന്നിവ ഇന്ന് ഉപയോഗിക്കുന്നു.
- HER2- പോസിറ്റീവ് ബ്രീസ്റ്റ് കാൻസർ ന് ട്രാസ്ടുസുമാബ് പോലുള്ള മരുന്നുകൾ. ഉപയോഗിക്കുന്നത് ഭലപ്രദമാണ്
- ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, സർജൻ, കൗൺസിലർ എന്നിവരുടെ എക്‌സ്പേർട്ട് ടീം ചികിത്സ മെച്ചപ്പെടുത്തും.
സ്തനാർബുദം എന്താണ്?
സ്തനത്തിലെ കോശങ്ങൾ നിയന്ത്രണമില്ലാതെ വളർന്ന് കാൻസറായി മാറുന്ന അവസ്ഥയാണ് സ്തനാർബുദം.
സ്തനാർബുദത്തിന് സാധാരണ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
സ്തനത്തിൽ വേദനയില്ലാത്ത മുഴ, സ്തനത്തിന്റെ ആകൃതിയിലോ വലുപ്പത്തിലോ മാറ്റം, നിപ്പിളിൽ നിന്ന് അസാധാരണമായ ദ്രവം വരിക തുടങ്ങിയവ.
സ്തനാർബുദം ആരെല്ലാം ബാധിക്കാം?
പ്രധാനമായും സ്ത്രീകളെ ബാധിച്ചാലും പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം ഉണ്ടാകാം.
സ്തനാർബുദത്തിന് കാരണങ്ങൾ എന്തൊക്കെയാണ്?
കുടുംബചരിത്രം, ഹോർമോൺ മാറ്റങ്ങൾ, അമിതവണ്ണം, പുകവലി, മദ്യപാനം, പ്രായം കൂടുക തുടങ്ങിയവ അപകടസാധ്യത വർധിപ്പിക്കുന്നു.
സ്തനത്തിലെ മുഴ എല്ലാം കാൻസറാണോ?
അല്ല. സ്തനത്തിലെ മുഴകൾ എല്ലാം കാൻസറാകണമെന്നില്ല. എന്നാൽ പരിശോധന നിർബന്ധമാണ്.
സ്തനാർബുദം എങ്ങനെ കണ്ടെത്തുന്നു?
സ്വയം പരിശോധന, ഡോക്ടറുടെ പരിശോധന, മാമോഗ്രാഫി, അൾട്രാസൗണ്ട്, ബയോപ്സി തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കുന്നു.
സ്തനാർബുദം പൂർണ്ണമായി സുഖപ്പെടുത്താനാകുമോ?
ആരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സയിലൂടെ പൂർണ്ണമായും സുഖപ്പെടാനുള്ള സാധ്യത കൂടുതലാണ്.
സ്തനാർബുദത്തിനുള്ള ചികിത്സകൾ എന്തൊക്കെയാണ്?
ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ, ഹോർമോൺ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ ഉൾപ്പെടുന്നു.
സ്തനാർബുദം തടയാൻ കഴിയുമോ?
ആരോഗ്യകരമായ ജീവിതശൈലി, സ്ഥിരമായ പരിശോധനകൾ, സ്വയം സ്തന പരിശോധന എന്നിവ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.
സ്തനാർബുദത്തിനായി എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
സ്തനത്തിൽ അസാധാരണമായ മാറ്റങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.
സ്തനാർബുദം പാരമ്പര്യമായി മാത്രമേ ഉണ്ടാകൂ എന്നത് ശരിയാണോ?
അല്ല . എല്ലാ സ്തനാർബുദങ്ങളും പാരമ്പര്യമല്ല.ചെറിയ ശതമാനം മാത്രമാണ് കുടുംബചരിത്രവുമായി ബന്ധപ്പെട്ടത്.
സ്തനത്തിൽ വേദനയുണ്ടെങ്കിൽ മാത്രമേ അത് കാൻസറാകൂവോ?
ഇല്ല. പലപ്പോഴും സ്തനാർബുദം വേദനയില്ലാതെയായിരിക്കും.
സ്തനത്തിലെ മുഴ കണ്ടാൽ അത് ഉറപ്പായും കാൻസറാണോ?
അല്ല. സ്തനത്തിലെ മുഴകളിൽ പലതും കാൻസർ അല്ലാത്തവയാണ്.
യുവതികൾക്ക് സ്തനാർബുദം വരില്ല എന്നത് ശരിയാണോ?
അല്ല. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും സ്തനാർബുദം വരാം.
സ്തനാർബുദം സ്പർശത്തിലൂടെയോ അടുത്ത സമ്പർക്കത്തിലൂടെയോ പകരുമോ?
ഇല്ല. സ്തനാർബുദം പകർച്ചവ്യാധിയല്ല.
ബ്രാ ധരിക്കുന്നത് സ്തനാർബുദത്തിന് കാരണമാകുമോ?
ഇല്ല. ബ്രാ ധരിക്കുന്നതും സ്തനാർബുദവും തമ്മിൽ ശാസ്ത്രീയബന്ധമില്ല.
സ്തനാർബുദം വന്നാൽ സ്തനം മുഴുവൻ നീക്കം ചെയ്യേണ്ടി വരുമോ?
എല്ലായ്പ്പോഴും വേണ്ട. രോഗത്തിന്റെ ഘട്ടത്തെ ആശ്രയിച്ചാണ് ചികിത്സ
Have questions?
Speak with us directly — Free Call Consultation available.


